മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണം : സജി മഞ്ഞക്കടമ്പിൽ

മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണം : സജി മഞ്ഞക്കടമ്പിൽ

v

മുനമ്പം: വഖഫ് നിയമത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം വേളങ്കണ്ണി മാതാപള്ളിയും, പ്രദേശത്തെ 600 കുടുബങ്ങളെയും സംരക്ഷിക്കും എന്ന് പറഞ്ഞ് മുനമ്പം ജനതയെ കബളിപ്പിക്കാൻ കേരളത്തിലെ എൽ ഡിഎഫും-യുഡിഎഫും (ഇന്ത്യ മുന്നണി ) മൽസരിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

മുനമ്പം ജനതയോട് അത്മാത്ഥത ഉണ്ടെങ്കിൽ കേരള നിയമസഭയിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് എക കണ്ഡമായ പ്രമേയം  പാസാക്കാൻ പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെടാൻ ആർജവം കാട്ടെണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ്
നിയമ ഭേദഗതിക്കെതിരെ ഒന്നിച്ച് കൈകോർത്ത ഇന്ത്യ മുന്നണിയെ ഇക്കാര്യത്തിൽ വെല്ലുവിളിക്കുക ആണെന്നും അദ്ധേഹം പറഞ്ഞു.

മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പം സമര പന്തലിൽ കറുത്ത വസ്ത്രം ധരിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന ഭാരവാഹികൾ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാന വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ, അഡ്വ.സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് ആമ്പലാറ്റിൽ, ലൗജിൻ മാളികേക്കൽ, സുമേഷ് നായർ,എൽ.ആർ.വിനയചന്ദ്രൻ, , ഗണേഷ് ഏറ്റുമാനൂർ, ഉണ്ണി ബാലകൃഷ്ണൻ, വിനോദ് വി.ജി, ബിജു മാധവൻ,രാജേഷ് ഉമ്മൻ കോശി, അഡ്വ.മഞ്ചു കെ.നായർ, ജോഷി കൈതവളപ്പിൽ, ജേക്കബ് മേലേടത്ത്, മാർട്ടിൻ മേനച്ചേരിൽ, രമാ പോത്തൻകോട്, സന്തോഷ് മൂക്കിലിക്കാട്ട്, സി.പി. ബാലകൃഷ്ണൻ, കെ.ജി ഔസേപ്പച്ചൻ, സന്തോഷ് വി.കെ,,പുതുർകോണം സുരേഷ്, ഹരി ഇറയംകോട്, ജോർജ് ഗ്രയിറ്റർ, ജോർജ് സി.ജെ. എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)