ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

3n

ന്യൂ ഡല്‍ഹി : ദുരന്ത ലഘൂകരണ പ്രവർത്തനങ്ങള്‍ക്കായി കേരളത്തിന് 72 കോടി രൂപ കേന്ദ്രം അനുവദിച്ചു. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂർ, മേഘാവയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതിരോധ പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും 115.67 കോടി രൂപ അനുവദിച്ചു.

ഏഴ് നഗരത്തില്‍ പ്രളയ ലഘൂകരണ പ്രവർത്തനങ്ങള്‍ക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു.
ഈ വർഷം വിവിധ സംസ്ഥാനങ്ങള്‍ക്കായി 21476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വാർത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)