മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ പ്രകാശനം ചെയ്തു.

മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ പ്രകാശനം ചെയ്തു.

d32

മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു.
കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു.
ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ ഭാഗമായി സിറ്റി സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്നും ആയിരത്തിലധികം ക്രിസ്മസ് പാപ്പാമാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര കോഴിക്കോട് ബീച്ചില്‍നടക്കും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)