ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികള്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
ആലപ്പുഴ കളർകോടാണ് ദാരുണ സംഭവം അരങ്ങേറിയത്. കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
വാഹനാപകടത്തില്‍ മരണപ്പെട്ട മെഡിക്കല്‍ വിദ്യാർഥികളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ 9 മണിയോടുകൂടി ആരംഭിക്കും. ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജില്‍ പൊതുദർശനത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ പൊതുദർശനത്തില്‍ പങ്കെടുക്കാൻ എത്തും.
വിദ്യാർത്ഥികളിലൊരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരില്‍ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. രണ്ട് വാഹനങ്ങളും അമിതവേഗതയില്‍ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m