ശ്രീലങ്കയിൽ ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്.
രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് കർദ്ദിനാൾ മാർക്കം രഞ്ജിത്ത് വെളിപ്പെടുത്തി. ഭരണനേതൃത്വം വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടിഞ്ഞാണിടാൻ ശ്രമിക്കുകയാണെന്നും അധികാരം നിലനിർത്തുന്നതിന് പരസ്പരം സഹായിക്കുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവരെന്നു സംശയിക്കപ്പെടുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് അധികാരം നല്കുന്ന ഭീകരപ്രവർത്തന വിരുദ്ധ നിയമം രാഷ്ട്രീയവിമതരെയും വിമർശകരെയും തടവിലാക്കുന്നതിന് ദുരുപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് നീതിക്കും ജാനാധിപത്യത്തിനും അപകടമാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group