ജനാധിപത്യം നാഗരികതയുടെ സംരക്ഷിക്കപ്പെടേണ്ട നിധി: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി : സംരക്ഷിക്കപ്പെടേണ്ട നാഗരികതയുടെ നിധിയാണ് ജനാധിപത്യം എന്നും രാജ്യങ്ങളാണ് അത് സൂക്ഷിക്കേണ്ടതെന്നും ഫ്രാൻസിസ് മാർ പാപ്പാ.
ഇലിയാന മാഗ്ര എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൽ ഇന്ന് കാണുന്ന 2 അപകടങ്ങളെകുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. ജനാധിപത്യ സിദ്ധാന്തം (Populism) മാണ് അതിൽ ഒന്ന്. പലയിടത്തും അതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ദേശീയതയുടെ പേരിൽ മരണം വിതച്ച കഴിഞ്ഞ നൂറ്റാണ്ടിലെ നാസിസം പാപ്പാ ഉദാഹരണമായി എടുത്തുകാട്ടി. സർക്കാറുകൾ രാഷ്ട്രീയ സിദ്ധാന്തങ്ങളിലേക്ക് തെന്നിവീഴാതെ ശ്രദ്ധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജനാധിപത്യം ക്ഷയിക്കുന്നത് സിദ്ധാന്തങ്ങളുടെ അപകടം കൊണ്ടാണ്, അത് എപ്പോഴും “ഞങ്ങൾ മാത്രം” “മറ്റുള്ളവരെ വേണ്ടാത്ത” ഒരു തരം സ്വേച്ഛാധിപത്യത്തിലേക്കെത്തിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. എന്നാൽ താൻ ഒരു രാഷ്ട്രീയ ശാസ്ത്രജ്ഞനല്ല എന്നും താൻ ചിന്തിക്കുന്നതിനെക്കുറിച്ച് പറയുകയാണെന്നും പറഞ്ഞു വെക്കാൻ പാപ്പാ മറന്നില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group