കൊച്ചി :കൂട്ടായ്മയിലൂന്നികൊണ്ട് ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ്. ശബ്ദിക്കാൻ സാധിക്കാത്തവരുടെ ശബ്ദമായി സന്നദ്ധ പ്രവർത്തകർ മാറണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തി മൂന്നാമത് വാർഷിക പൊതുയോഗം കോട്ടയം ആമോസ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യന് സംരക്ഷണം നൽകുന്ന നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കെസിബിസി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ചെല്ലാനം തീരസംരക്ഷണമുൾപ്പെടെ പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുന്ന പദ്ധതികൾ പൂർത്തിയാക്കി തീരദേശത്ത് നിലനില്ക്കുന്ന ഭയാശങ്കകൾ ശാശ്വതമായി പരിഹരിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്നും പിതാവ് ആവശ്യപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിശിഷ്ടാതിഥിയായിരുന്നു. വിമുക്തി മിഷൻ ജില്ലാ കൗൺസിലർ ആശാ മരിയ പോൾ മുഖ്യ പ്രഭാഷണം നടത്തി. പൊതുയോഗത്തിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും ടീം ലീഡർ ടോണി സണ്ണി നന്ദിയും പറഞ്ഞു. കേരള സംസ്ഥാന യുവ കർഷക പുരസ്കാര ജേതാവ് ജോസ്മോൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ലിൻറുമോൾ ജെയിംസ് എന്നിവരെ ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group