ഈ ക്രിസ്മസ് ആഘോഷമാക്കാന്‍ സര്‍ക്കാരിന്റെ വക ജീവന് തുടിക്കുന്ന ക്രിസ്മസ് ട്രീകള്‍ വിപണനത്തിന്.
ക്രിസ്മസ് ട്രീ ഇല്ലാത്ത ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അങ്ങനെ ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായ ക്രിസ്മസ് ട്രീ ഇനി മുതല്‍ ജീവന് തുടിക്കുന്ന ക്രിസ്മസ് ട്രീകളായി വീട്ട് മുറ്റത്ത് ലഭിക്കും. കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനെത്തുന്നത്. വീട്ടുമുറ്റത്തു നട്ടുവളര്‍ത്താന്‍ സാധിക്കുന്നതും ക്രിസ്മസ് ട്രീ ആയി മാറുന്നതുമായ അരക്കേറിയ ‘ എന്ന നിത്യഹരിത സസ്യമാണ് ആദ്യഘട്ടത്തില്‍ കൃഷിവകുപ്പിന്റെ ഫാമുകള്‍ വഴി വിതരണം ആരംഭിച്ചത്. കുറവിലങ്ങാട് കോഴാ ജില്ല കൃഷിത്തോട്ടം, കടുത്തുരുത്തി വാലാച്ചിറ ഫാം, കോഴാ സംസ്ഥാന വിത്ത് ഉല്പാദനകേന്ദ്രം എന്നിവിടങ്ങളില്‍ ട്രീകള്‍ ലഭ്യമാണ്. ജീവന് തുടിക്കുന്ന ക്രിസ്മസ് ട്രീകള്‍ ഓരോ വീട്ടിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് കോട്ടയം ജില്ലാ കൃഷി തോട്ടത്തിലെ കൃഷി ഓഫീസര്‍ വിദ്യ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group