ന്യൂനപക്ഷ വകുപ്പ് വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു..

കൊച്ചി :ന്യൂനപക്ഷ വികസന വകുപ്പ് വിവിധ മേഖലകളില്‍ പഠിക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കും. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പുതിയ അനുപാതം.

കഴിഞ്ഞ വർഷം മുസ്ലിം വിദ്യാർഥികൾക്കു ലഭിച്ച സ്കോളർഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % ലഭിക്കാൻ പാകത്തിൽ അധിക തുക അനുവദിച്ചുമാണ് സർക്കാർ ഉത്തരവിറക്കിയത്.

വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സ്കീമുകള്‍ താഴെ നല്കുന്നു: ‍

1) എപിജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ‍

സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എപിജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട ു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തിനും അപേക്ഷിക്കാം.

രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരെയും പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ട. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2.ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്‌സ്‌മെന്റ് ‍

തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫീ റീ ഇംബേഴ്‌സ്‌മെന്റ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്. ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ് തുക. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.

10% സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതു കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം.http://www.minoritywelfare.kerala.gov.in/
ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.

3.മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് ‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണു സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്സിം്ഗ് നഴ്‌സിംഗ് കോളജുകളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌റ്റേറ്റ് മെരിറ്റ് ക്വോട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

പ്ലസ് ടു പരീക്ഷയില്‍ 45% മാര്‍ക്ക് നേടിയിരിക്കണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവര്‍ക്കും/ രണ്ടാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 50% പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും.

വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.http://www.minoritywelfare.kerala.gov.in/
എന്ന വെബ്സൈറ്റ് മുഖേന
അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712300524.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ‍

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ് നല്‍കുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കൂ.

പ്ലസ് ടു/ ഡിഗ്രിക്ക് 60% മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളില്‍ നിന്നും വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 30% സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് ഫൈനല്‍ എന്നിവയ്ക്ക് സ്‌കോളര്‍ഷിപ് തുക ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.http://www.minoritywelfare.kerala.gov.in/ ​ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group