ക്രൈസ്തവ സന്യാസത്തെ അവഹേളനം : പ്രതിഷേധ മാര്‍ച്ച് ഇന്ന്

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സന്യാസത്തെയും വിശ്വാസത്തെയും അവഹേളിക്കുന്ന കക്കുകളി പോലുള്ള നാടകം തടയണമെന്ന് ആവശ്യപ്പെട്ട് മലബാർ ക്രൈസ്തവ സമൂഹം ഒത്തുചേർന്ന് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും.

വൈകുന്നേരം നാലിനാണ് മാർച്ചും സംഗമവും ആരംഭിക്കുക. തലശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും ദൈവജനവും പങ്കുചേരുന്ന മഹാസംഗമത്തിന് സിആർഐ കണ്ണൂർ യൂണിറ്റാണ് നേതൃത്വം വഹിക്കുന്നത്.

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, സമർപ്പിത പ്രതിനിധികളായി സിസ്റ്റർ വന്ദന എംഎസ്എംഐ, സിസ്റ്റർ ആൻസി പോൾ എസ്എച്ച്, വിവിധ സന്യാസ സഭകളുടെ പ്രോവിൻഷ്യൽസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group