ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്നും അത് തുടരുവാൻ കാനഡ സന്നദ്ധമാണെന്നും കാനഡ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ.
ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാർ (45) കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെ തുടർന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ-പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും ബ്ലെയർ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരു ന്നു ബിൽ ബ്ലെയർ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group