അനുദിനം ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുമ്പോഴും ഏറ്റവും കൂടുതൽ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നത്.
വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
അമേരിക്കയിലെ ജോർജ്ഡൗൺ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘കാര’.
ആഫ്രിക്കൻ രാജ്യമായ കെനിയയ്ക്കാണ് രണ്ടാം സ്ഥാനം- 73% പേർ. കത്തോലിക്കരിൽ 69% പേർ ആഴ്ചയിലൊരിക്കലെങ്കിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്ന ലെബനനാണ് മൂന്നാം സ്ഥാനം. ഫിലിപ്പീൻസ് (56%), കൊളംബിയ (54%), പോളണ്ട് (52%), ഇക്വഡോർ (50%) എന്നിവയാണ് 50%നും അതിനും മുകളിൽ കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ.
ബോസ്‌നിയ ആൻഡ് ഹെർസഗോവിന (48%), മെക്‌സിക്കോ (47%), നിക്കരാഗ്വ (45%), ബൊളീവിയ (42%), സ്ലൊവാക്യ (40%), ഇറ്റലി (34%) പെറു (33%) എന്നിവയാണ് 30%നു മുകളിൽ കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. അമേരിക്കയിൽ അത് 24% മാണ്. ബ്രസീൽ (8%) ഫ്രാൻസ് (8%) നെതർലൻഡ്‌സ് (7%) എന്നിവയാണ് ഏറ്റവും പിന്നിൽ.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുമ്പോഴും നൈജീരിയയിൽ കത്തോലിക്കാ വിശ്വാസം ശക്തിയാർജിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് കരുത്തുപകരുന്നതാണ് പുതിയ സർവേ ഫലം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group