മൊസൂൾ: ഇസ്ലാമിക തീവ്രവാദികൾ നശിപ്പിച്ച മൊസൂളിലെ ദേവാലയത്തിൽ നിന്ന് തിരുശേഷിപ്പുകൾ കണ്ടെത്തി. പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിൽ ദേവാലയം പുതുക്കിപ്പണിതപ്പോളാണ് സുപ്രധാനമായ ഈ കണ്ടെത്തൽ.
മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് മാർത്തോമാ ദേവാലയത്തിൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് തിരുശേഷിപ്പുകൾ ലഭിച്ചത്.
ആറു കൽഭരണികളിൽ അടച്ചു സൂക്ഷിച്ച നിലയിലാണ് തിരുശേഷിപ്പുകൾ ലഭിച്ചത്. വിശുദ്ധ ഇസിദോർ, വിശുദ്ധ സൈമൺ, മോർ ഗബ്രിയേൽ എന്നിങ്ങനെയാണ് അറാമിക് ഭാഷയിൽ ഈ ഭരണികളിൽ എഴുതിയിരിക്കുന്നത്.ഇസ്ലാമിക ഭീകരർ നാലു വർഷം മുമ്പാണ് ഈ ദേവാലയം തകർത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group