വിശ്വാസത്തെ പ്രതി ദുരിതം അനുഭവിക്കുന്നവർക്ക് വിശുദ്ധ ദേവസഹായം പിള്ളയുടെ സഹനജീവിതം വലിയ പ്രചോദനമാണെന്നും, നമ്മളും ദേവസഹായം പിള്ളയെ പോലെ ധൈര്യശാലികളായിരിക്കണമെന്നും ഓർമിപ്പിച്ചു കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്.
“സെന്റ് ദേവസഹായം: മാർട്ടിഡം ഓഫ് ദേവസഹായം എ ഗ്രേസ് റ്റു ദ ചർച്ച് ഇൻ ഇന്ത്യ” -എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസഹായം പിളള വളരെ ധൈര്യശാലിയായിരുന്നു. ആഴമായ ബോധ്യത്തോടു കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആദ്യ അൽമായ വിശുദ്ധൻ എന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനെ പ്രതി പീഡകൾ അനുഭവിക്കുന്ന എല്ലാവർക്കും വിശുദ്ധന്റെ നാമകരണം വളരെ പ്രധാനപ്പെട്ടതാണെന്നും കർദിനാൾ പറഞ്ഞു.സിസിബിഐ യൂത്ത് കമ്മീഷൻ ഉപദേശക സമിതി അംഗം ചെറിലെയ്ൻ മെനേസെസിന് ആദ്യ കോപ്പി നല്കിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്..
ഡൽഹി ആർച്ച്ബിഷപ് അനിൽ കൂട്ടോ, റവ.ഡോ സ്റ്റീഫൻ ആലത്തറ, സിസ്റ്റർ ലിസിയ ജോസഫ് എസ്എംഐ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സിസിബിഐ യാണ് പ്രസാധകർ. കോപ്പികൾക്ക് 9886730224- ഈ നമ്പറിൽ ബന്ധപ്പെടുക,
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group