മനുഷ്യന്റെ ജീവനോപാധികള്‍ നഷ്ടപ്പെടുത്തിയുള്ള വികസനം അംഗീകരിക്കാനാവില്ല: മാർ ജോ​​ര്‍ജ് മഠത്തിക്കണ്ടത്തില്‍

മ​​നു​​ഷ്യ​​ന്‍റെ വാ​​സ​​സ്ഥ​​ല​​വും പ്രാ​​ഥ​​മി​​ക ജീ​​വ​​നോ​​പാ​​ധി​​ക​​ളും ​​ഇല്ലാ​​താ​​ക്കി​​ക്കൊ​​ണ്ടു​​ള്ള ഏ​​തൊ​​രു വി​​ക​​സ​​ന​​വും വി​​നാ​​ശ​​വി​​ക​​സ​​നം മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് കേ​​ര​​ള കത്തോ​​ലി​​ക്കാ മെ​​ത്രാ​​ന്‍ സം​​ഘം അ​​ല്മാ​​യ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​നും കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ്പു​​മാ​​യ മാ​​ര്‍ ജോ​​ര്‍ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ല്‍.

കേ​​ര​​ള കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ എ​​റ​​ണാ​​കു​​ളം പി​​ഒ​​സി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന​​ത​​ല വി​​കസ​​ന​​ സെ​​മി​​നാ​​ര്‍ ഉദ്ഘാ​​ട​​നം​​ ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കെ​​സി​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. കെ.​​എം. ഫ്രാ​​ന്‍സി​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​സി​​ബി​​സി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ര്‍ തോ​​മ​​സ് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഫാ. ​​ജേ​​ക്ക​​ബ് ജി. ​​പാ​​ല​​യ്ക്ക​​പ്പ​​ള്ളി ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഐ​​ടി മി​​ഷ​​ന്‍ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി​​രു​​ന്ന ജോ​​സ​​ഫ് സി. ​​മാ​​ത്യു ‘കെ-​​റെ​​യി​​ല്‍ സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​നം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ‘പു​​ന​​ര​​ധി​​വാ​​സ പാ​​ക്കേ​​ജു​​ക​​ളി​​ലെ ച​​തി​​ക്കു​​ഴി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ഫാ. ​​മൈ​​ക്കി​​ള്‍ പു​​ളി​​ക്ക​​ലും ‘കാ​​ര്‍ഷി​​ക​​ മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് ജോ​​സു​​കു​​ട്ടി ഒ​​ഴു​​ക​​യി​​ലും ‘മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ അ​​ഡ്വ. ഷെ​​റി ജെ. ​​തോ​​മ​​സും വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group