ലക്നൗ: സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസവും സാമൂഹികവുമായ സമഗ്രവികസനത്തിനു നൽകുന്ന സംഭാവനകളെ മാനിച്ച് ഉത്തർ പ്രദേശ് സർക്കാർ നൽകുന്ന അവാർഡിന് ഈ വർഷം നജീബാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സാമൂഹ്യ പ്രഥാനമായ പ്രേധാം ആശ്രമം അർഹമായി. അന്താരാഷ്ട്ര ഭിന്ന ശേഷി ദിനമായ (ഡിസംബർ മൂന്ന്) ലക്നൗവിൽ വെച്ച് നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്ന് പ്രേംധാം ആശ്രമം സഹസ്ഥാപകൻ ഫാ. ഷിബു തോമസ് അവാർഡ് ഏറ്റുവാങ്ങി.
2009-ൽ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേർന്ന്
അനാഥരായ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂർ സൗത്ത് തുണ്ടത്തിൽ കുടുംബാംഗമാണ്. ഫാ. ബെന്നി അങ്കമാലി തുറവൂർ തെക്കേക്കര കുടുംബാംഗമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group