പിശാച് കടിക്കാനാവാത്ത ചങ്ങലയിട്ട നായയെപ്പോലെയാണെന്നും എന്നാൽ അവൻ്റെ വായിൽ കൈ വയ്ക്കരുതെന്നും കഠിനമായി പോരാടേണ്ടി വന്ന വിശുദ്ധരുടെ ജീവിതത്തിലും പ്രലോഭനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അർജൻ്റീനിയന്‍ ഭൂതോച്ചാടകനായ ഫാ. മിഗ്വൽ തമാഗ്നോ. അർജൻ്റീനയിലെ ചാസ്കോമസ് രൂപതാംഗമായ ഫാ. മിഗ്വൽ ‘എസിഐ പ്രെന്‍സ’ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നാം ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുക്ക് ദൈവത്തെ ആവശ്യമുണ്ട്. അത് നഷ്ടപ്പെടുമ്പോൾ, നമുക്ക് ആ ശൂന്യത നിലനിൽക്കുന്നു. എന്നാൽ ഒരു നിർണായക സാഹചര്യത്തിൽ എത്തുമ്പോൾ ദൈവത്തിൻ്റെ ആവശ്യകത നിങ്ങൾ കണ്ടെത്തുന്നു അദ്ദേഹം പറഞ്ഞു.
വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ജീവിതത്തില്‍ ഉള്‍പ്പെടെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ പിശാചും തിന്മയുടെ ആത്മാക്കളും സൃഷ്ടികളാണെന്നും ദൈവം തിന്മയ്ക്കു മേൽ വിജയം നേടിയവനാണെന്നും നാം മനസിലാക്കണം. “പിശാച് കടിക്കാൻ കഴിയാത്ത ചങ്ങലയിട്ട നായയെപ്പോലെയാണ്. കെട്ടിയിരിക്കുന്ന നായയ്ക്ക് നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാല്‍ അതിൻ്റെ വായിൽ കൈ വയ്ക്കരുത് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m