രാജസ്ഥാനിലെ ബൂൻധിയിൽ ദേവമാതാ ആശ്രമം പ്രവർത്തനം ആരംഭിച്ചു.

ബൂൻധി : ഭാരതത്തിന് സുവിശേഷ വെളിച്ചം നല്കാൻ ഈശോമിശിഹായാൽ അയക്കപ്പെട്ട മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ദിനത്തിൽ, ശ്ലീഹായുടെ ചൈതന്യം ഉൾക്കൊണ്ട് രാജസ്ഥാനിലെ ബൂൻധിയിൽ ദേവമാതാ ആശ്രമം പ്രവർത്തനം ആരംഭിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖയായ ‘പ്രേഷിത ദൗത്യ’ത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് വൈദിക – അൽമായ കൂട്ടായ്മയിൽ ഷംഷാബാദ് രൂപതയിലെ രാജസ്ഥാൻ റീജനിൽ ആരംഭിക്കുന്ന സുവിശേഷ വല്ക്കരണ സംവിധാനമാണ് ദേവമാതാ ആശ്രമം. സഭയുടെ ഏറ്റവും വലിയ ആരാധനയായ പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തിയുൾക്കൊണ്ട് ഏക സത്യ ദൈവമായ മിശിഹായെ വി. തോമ്മാ ശ്ലീഹായുടെ ധൈര്യത്തോടും പ്രേഷിത തീക്ഷണതയോടും പ്രഘോഷിക്കുക എന്നതാണ് ദേവമാതാ ആശ്രമത്തിന്റെ ലക്ഷ്യം. വൈദികരോടൊപ്പം പ്രാർത്ഥിച്ച് ഒരുങ്ങി അൽമായ സഹോദരങ്ങളും സഭയുടെ പ്രേഷിതാഭിമുഖ്യത്തിൽ പങ്ക് ചേരുന്നു എന്നതാണ് ദേവമാതാ ആശ്രമത്തെ വ്യത്യസ്ഥമാക്കുന്നത്.
2021 ജൂലൈ മൂന്നാം തീയതി വി.തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ദിനത്തിൽ പെരി. ബഹു. ജയിംസ് പാലക്കൽ അച്ചൻ ദേവമാതാ ആശ്രമത്തിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു.
ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഫാ. ജോർജ് (ജിനോ ) മണ്ണുമഠമാണ് ആശ്രമത്തിന്റെ ഡയറക്ടർ. ബ്രദർ എബ്രഹാം പി. എസ്, ബ്രദർ ജയ്സൺ ഫ്രാൻസിസ് എന്നി അൽമായ സഹോദരങ്ങൾ ദേവമാതാ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് അച്ചനോടൊപ്പം സഹകാരികളാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group