കേരള സഭയെ സമർപ്പിച്ച് ദൈവകരുണ ഛായാചിത്ര പ്രയാണം ബുധനാഴ്ച മുതൽ

ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ 14 ജില്ലകളിലെ 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര ഏപ്രിൽ 12 ന് (ബുധനാഴ്ച) ആരംഭിക്കും.

ഏപ്രിൽ 12ന് തിരുവനന്തപുരത്ത് കെ‌സി‌ബി‌സി പ്രസിഡന്റ്‌ കര്‍ദ്ദിനാൾ മാർ ബസേലിയോസ്‌ ക്ലിമിസ് ബാവ ദൈവകരുണയുടെ ഛായാ ചിത്രം ആശീർവദിച്ച് ഉദ്ഘാടനം ചെയ്യും.

കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശീർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 16ന് ദൈവകരുണയുടെ തിരുനാൾ ദിനം ഇന്ത്യയിലെ ആദ്യത്തെ ദൈവകരുണയുടെ നാമധേയത്തിലുള്ള ദേവാലയം തലശ്ശേരി അതിരൂപതയിലെ കനകക്കുന്ന് ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിൽ ഛായാചിത്രം എത്തിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് സമാപന ആശീർവാദം നൽകും. അന്ന് വൈകിട്ട് ആറുമണിക്ക് പാലായിൽ വച്ച് ദൈവകരുണയുടെ ത്രിദിന ധ്യാനം ആരംഭിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: Br. Prince Sebastian

(International Coordinator) 90 74 499 482.

Br. Sebastian Miriyam

(Founder) 83 03 576 230


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group