പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ആധുനിക കാലത്തിന്റെ ആവശ്യം : മാർ ജോസഫ് കളത്തിപ്പറമ്പില്‍

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി പരിപോഷിപ്പിക്കപ്പെടേണ്ടത് ആധുനിക കാലത്തിന്റെ ആവശ്യമാണെന്ന് വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരീയ സഖ്യത്തിന്റെ മാസികാപ്രകാശനവും, ലോഗോപ്രകാശനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. ചടങ്ങില്‍ ഉത്തരീയ സഖ്യം ഭാരവാഹികളും സന്നിഹിതരായിരുന്നു.

അന്ധകാര ശക്തികള്‍ തിരുസഭയെയും ദൈവവിശ്വാസത്തെയും തകര്‍ക്കുവാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും, തിന്മയുടെ ഈ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടുവാന്‍ മാതാവ് നല്‍കിയ രണ്ട് ആയുധങ്ങളാണ് ഉത്തരീയവും, ജപമാലയുമെന്നും അഭിവന്ദ്യ പിതാവ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m