പതിവ് തെറ്റിക്കാതെ ഇത്തവണയും ജന ലക്ഷങ്ങൾ ഭക്തിനിർഭരമായി പങ്കെടുത്ത് എടത്വ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാൾ പ്രദക്ഷിണം.
പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയങ്കണത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. മൂന്നിന് കോട്ടാര്‍ രൂപത ബിഷപ് എമരിറ്റസ് പീറ്റര്‍ റെമിജിയൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന് നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷിണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ജോണ്‍സി മോളിപടവില് കാര്‍മികത്വം വഹിച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറയിലെ വിശ്വാസികളാണ് പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍ നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂല്‍, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര് എന്നിവ വാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. റ്റോം ആര്യങ്കാല തുടങ്ങിയവർ നേതൃത്വം നല്കി. 14 നാണ് എട്ടാമിടം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group