സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധകുർബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ലഭിച്ചു.
ജയിലുകളില്‍ വിശ്വാസപരമായ ആവശ്യങ്ങള്‍ക്കു പുറമേ, ധാര്‍മികബോധനം, കൗണ്‍സലിംഗ്, പ്രചോദനാത്മകമായ ക്ലാസുകള്‍ എന്നിവയ്ക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ള എല്ലാ എന്‍ജിഒകളുടെയും പ്രവേശനവും തടവുപുള്ളികള്‍ക്കായുള്ള പരിപാടികളും വിലക്കിക്കൊണ്ടാണു ഡിജിപിയുടെ നിര്‍ദേശം.
വര്‍ഷങ്ങളായി ജയിലുകളില്‍ ഇത്തരം സേവനങ്ങള്‍ നല്‍കിവരുന്ന ജീസസ് ഫ്രട്ടേണിറ്റിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ജയിലുകളില്‍ പ്രവേശനം നിഷേധിച്ചു. 2024 ജൂലൈ നാലുവരെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകള്‍ക്ക് ജീസസ് ഫ്രട്ടേണിറ്റിക്കു സര്‍ക്കാര്‍ അനുവാദം ഉണ്ടെന്നിരിക്കെയാണു മാര്‍ച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്. ജയിലുകളിലെ ശുശ്രൂഷകള്‍ക്കുള്ള അനുമതി ഓരോ വര്‍ഷവും പുതുക്കി നല്കുകയാണു പതിവ്.
വിശുദ്ധവാരത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പതിവുപോലെ ദിവ്യബലിയും പെസഹാ ആചരണവും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍. വിശുദ്ധ വാരത്തിനു തൊട്ടുമുമ്പാണ് ഡിജിപിയുടെ ഉത്തരവ് വന്നതെന്നതും ശ്രദ്ധേയമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group