ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികം ഈ മാസം 23ന്

തിരുഹൃദയ സന്യാസിനി സമൂഹ സ്ഥാപകനുo,തിരുഹൃദയ ഭക്തി പ്രചാരകനുമായിരുന്ന ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികം എസ്.എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ വെച്ച് മേയ് 23 ന് നടക്കും.

14 മുതൽ 22 വരെ വിവിധ രൂപതാ അധ്യക്ഷന്മാരും വികാരി ജനറാൽമാരും വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നല്കി നൊവേന പ്രാർത്ഥനകൾ നടത്തും.

23 ന് രാവിലെ 10.30 ന് സമൂഹബലിക്ക് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 11.45 ന് കബറിടത്തിങ്കൽ ചരമവാർഷിക പ്രാർത്ഥനകൾ. 12 ന് ശ്രാദ്ധ നേർച്ച വെഞ്ചരിപ്പിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group