ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ ധർണ്ണ നടത്താൻ തീരുമാനിച്ച് കത്തോലിക്കാ കോൺഗ്രസ്സ്.

കൊച്ചി: സർക്കാരിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ ധർണ്ണ നടത്താൻ തീരുമാനിച്ച് കേരള കത്തോലിക്കാ കോൺഗ്രസ്സ്.നാദിർഷായുടെ ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകൾക്ക് അനുമതി നല്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഈ മാസം പതിനൊന്നാം തീയതി ധർണ്ണ നടത്തുന്നത്.വിവിധ മത മേലധ്യക്ഷന്മാരും സമുദായ നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .80 : 20 വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുക,മൈനോറിറ്റിസ്‌ ആക്ടിലെ സെക്ഷന്‍ 9(K) പൂര്‍ണ്ണമായും നടപ്പാക്കാക്കുക, മദ്രസ ക്ഷേമനിധി പോലെ ക്രൈസ്തവ-ഹൈന്ദവ മത പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, നാദിർഷായുടെ ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകൾക്ക് അനുമതി നൽകാതിരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തുകയെന്ന് കോട്ടയം പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽകേരള കാത്തലിക് കോൺഗ്രസിന്റെ പ്രസിഡന്റ്‌ അഡ്വ. പി. പി. ജോസഫ്‌ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group