കുടുംബാസൂത്രണം കേരള ക്രൈസ്തവ സമൂഹത്തെ ബാധിച്ചുവോ??

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പതിറ്റാണ്ടുകൾ മുൻപ് നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതികളോട് പൂർണ്ണമായും സഹകരിച്ച കേരളത്തിലെ ക്രൈസ്തവ സമൂഹം ജനസംഘ്യ കണക്കിൽ വൻതോതിലുള്ള തളർച്ചയിലാണ് ! ആദ്യം നാം രണ്ട്, നമുക്ക് രണ്ട് എന്ന നിലയിലും പിന്നീട് നാമൊന്ന് നമുക്ക് ഒന്ന് എന്ന നിലയിലുമായി വളർച്ചാനിരക്ക് താഴെപ്പോയപ്പോൾ 1971 വരെ ക്രൈസ്‌തവരേക്കാൾ ജനസംഘ്യ കുറവുണ്ടായിരുന്ന മുസ്ലിം സമുദായം മൂന്ന് ദശാബ്ദം കൊണ്ട് 10 % ലേറെ വളർന്നു ഇന്ന് 28% എങ്കിലും ആയിക്കാണും ! 1901 മുതൽ 120 വർഷം കൊണ്ട് ഹിന്ദു ജനസംഘ്യ 15% കുറഞ്ഞുവെങ്കിലും ( 70% ൽ നിന്ന് 55% ലേയ്ക്ക് ) ക്രൈസ്തവ ജനസംഘ്യയാണ് അതിവേഗം കുറഞ്ഞത് !1941 വരെ 21% ക്രൈസ്തവർ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 4% കൂടുതൽ കുറവാണ് ഉള്ളത് ! അതിലെ യുവതലമുറ ഏറെക്കുറെ ജീവിയ്ക്കാൻ വേണ്ടി വിദേശരാജ്യങ്ങളിൽ ജോലിയും ചെയ്യുന്നു ! കാർഷികവൃത്തി കൊണ്ട് ജീവിയ്ക്കാൻ കഴിയാതെ കർഷക കുടുംബങ്ങളിൽ പെട്ടവർ പോലും കൃഷി ഉപേക്ഷിച്ചു അന്യദേശത്ത് കുടിയേറേണ്ടി വന്നു ! സർക്കാർ ജോലിയോ, വിദേശത്ത് ജോലിയോ ഇല്ലാതെ ജീവിയ്ക്കാൻ നിർവാഹം ഇല്ലാതെ വന്നത് ഏറ്റവും കൂടുതൽ ബാധിച്ചത് ക്രൈസ്തവരെയാണ് ! സർക്കാരിൽ നിന്ന് ക്രൈസ്തവ സഭയിൽ പെട്ടവർക്ക് വേണ്ട ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ സഭാനേതൃത്വവും ഉദാസീനത കാണിച്ചു ! സഭാ നേതൃത്വം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്നതിൽ മാത്രം താല്പര്യം കാണിച്ചു ! രണ്ട് പതിറ്റാണ്ട് മുൻപ് വരെ വിദേശത്ത് പോയി ജോലി ചെയ്യുക എന്നത് ചിന്തിയ്ക്കാൻ പോലും കഴിയാത്ത ക്രൈസ്തവ പെൺകുട്ടികൾ ഇന്ന് നഴ്സ്മാരായി ലോകമെങ്ങും സേവനം ചെയ്യുന്നു ! ഇവരുടെ വിവാഹമോ, കുടുംബജീവിതമോ പോലും ഇപ്പോൾ നോക്കാതെ അന്യദേശത്ത് ജോലി ചെയ്യേണ്ടി വന്നതും ക്രൈസ്തവരുടെ എണ്ണം കുറയാൻ ഇടയാക്കി ! വിദേശത്ത് പോകാതെ കേരളത്തിൽ ജീവിയ്ക്കുന്നവർക്ക് ഡിമാൻഡ് ഇല്ലാതെ പോയതും വിനയായി ! എന്നാൽ മറ്റ് സമുദായക്കാർ വിദേശത്ത് ജോലി സ്വപ്നം കാണാതെ കേരളത്തിൽ തന്നെ ജീവിയ്ക്കാൻ തയ്യാറായി ! അവരുടെ മക്കളെ ചെറുപ്രായത്തിൽ തന്നെ കെട്ടിച്ചയച്ചു കുടുംബങ്ങൾ ആകുമ്പോൾ ക്രൈസ്തവരുടെ വിവാഹ പ്രായം 35 ആയാലും കൂടുതൽ അല്ല എന്നായി ! ഇനിയെങ്കിലും സഭാനേതൃത്വങ്ങൾ ഉണർന്നു പ്രവർത്തിയ്ക്കാൻ തയ്യാറാകണം ! ഇപ്പോൾ ആശാവഹമായ പല മാറ്റങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട് ! പാലാ രൂപതയും, ഇടുക്കി രൂപതയുമൊക്കെ ഇപ്പോൾ ആരംഭിച്ചിരിയ്ക്കുന്ന നല്ല പ്രവർത്തനങ്ങൾ അതിന്റെ മുന്നോടിയായി കാണാം !


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group