കോഴിക്കോട് :ഒരു സാധു മനുഷ്യന്റെ നിർദ്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് വ്യത്യസ്തമായ പ്രാർത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോഴിക്കോട് രൂപതാധ്യക്ഷൻ. അഭിവന്ദ്യ മാർ.വർഗീസ് ചക്കാലക്കൽ. ഈ പ്രബോധനത്തിനു പിന്നിലെ കാരണക്കാരനായ മനുഷ്യന്റെ ആവശ്യം ഇപ്രകാരമായിരുന്നു : ”പിതാവേ പിതാവും കോഴിക്കോട് രൂപതയിലെ വൈദികരും അൽമായരും ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കണ്ണീരൊഴുക്കി കരുണക്കൊന്ത ചൊല്ലണം ഇതിന്റെ ഫലമായി കോവിഡ് രോഗം ബാധിക്കാതെ അനേകം പേർ രക്ഷപ്പെടും. പിതാവും കോഴിക്കോട് രൂപതയിലെ ദൈവജനവും ഉള്ളുരുകി പ്രാർത്ഥിച്ചാൽ അതിന് ഫലം ലഭിക്കും”ഇതായിരുന്നു ആ സന്ദേശം. അദ്ദേഹത്തിന്റെ ശബ്ദം ദൈവത്തിന്റെ ശബ്ദമായി ഞാൻ കരുതുന്നു.അഭിവന്ദ്യ പിതാവ് പറഞ്ഞു. ഈ നിർദ്ദേശത്തെ ഉൾക്കൊണ്ട് മെയ് മാസം ഒന്നിന് വെളുപ്പിന് മൂന്ന് മണിക്ക് നിങ്ങളെല്ലാവരും കരുണ കൊന്ത ചൊല്ലണമെന്നും ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്രാപിക്കാൻ കരുണ കൊന്ത ഉപകരിക്കട്ടെയെന്നും പിതാവ് ആഹ്വാനം ചെയ്തു. ഈശോയും വിശുദ്ധ യൗസേപ്പ് പിതാവും പരിശുദ്ധ അമ്മയും ഇടപെട്ട് നാമോരോരുത്തരെയും കോവിഡ് രോഗവ്യാപനത്തിൽ നിന്ന് രക്ഷിക്കട്ടെയെന്നും അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിക്കുന്നു.നമ്മെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു ശക്തി ദൈവമാണെന്നും നമുക്ക് അവനിൽ വിശ്വസിക്കാമെന്നും അവനോട് ചേർന്ന് നിൽക്കാമെന്നും പ്രാർത്ഥനയുടെ ദിവ്യശക്തിയിൽ നമുക്കൊരുമിക്കാമെന്നും പിതാവ് പ്രസ്താവനയിലൂടെ ദൈവജനത്തോട് ആഹ്വാനം ചെയ്തു.
സ്വന്തം ലേഖകൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group