വത്തിക്കാൻ സിറ്റി: മനുഷ്യബന്ധങ്ങളെ മുറിവേല്പിക്കുന്ന ഒന്നാണ് ഡിജിറ്റൽ അടിമത്തമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
നോമ്പുകാല സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സ്മാർട്ട് ഫോണുകൾ താഴെ വയ്ക്കാനും സഹായം അർഹിക്കുന്നവരുമായി നേർക്കുനേർ കാണുന്നതിനും ഈ സമയം പ്രയോജന പ്പെടുത്തണമെന്നും വ്യക്തികളുമായി മുഖാഭിമുഖം കാണുന്നതിനും സംസാരിക്കുന്നതിനും സഹായിക്കുന്നതിനും നോമ്പുകാലം പ്രയോജനപ്പെടുത്തുവാൻ ഫോണുകൾ കൈയിൽ നിന്ന് താഴെ വയ്ക്കണമെന്നും പാപ്പാ പറഞ്ഞു.
മധുരം, സോഷ്യൽ മീഡിയ, മദ്യപാനം, മറ്റ് ആഡംബരങ്ങൾ എന്നിവയിൽ നിന്നെല്ലാം അകലം പാലിച്ചുകൊണ്ടാണ് നോമ്പുകാലം പലരും ആചരിക്കുന്നത്. ജീവിതത്തിലുള്ള തിന്മകളെ സമൂലം വേരോടെ പിഴുതെറിയാൻ ഈ അവസരം നാം പ്രയോജനപ്പെടുത്തണമെന്നും അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ നാം വളരണമെന്നും ദൈവം എപ്പോഴും ക്ഷമിക്കുന്നവനാണെന്ന് മനസ്സിലാക്കണമെന്നും പാപ്പാ ഉത്ബോധിപ്പിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group