നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യ…

പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലാക്കുന്നു.2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ നോട്രഡാം കത്തീഡ്രലിൽ അഗ്‌നിബാധ ഉണ്ടായത്.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 2024 ഏപ്രിൽ മാസം കത്തീഡ്രൽ ദേവാലയം തുറന്നു നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് സാധ്യമാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ കാര്യങ്ങൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായം തേടിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് എന്ന പേരിൽ അറിയപ്പെടുന്ന സങ്കേതികവിദ്യ ആവശ്യമായ സാധനസാമഗ്രികളെ പറ്റിയും, പുനരുദ്ധാരണ സംബന്ധമായ മറ്റ് വിവരങ്ങളെ പറ്റിയുമുളള വിശദാംശങ്ങൾ ശേഖരിക്കും. ലേസർ സാങ്കേതികവിദ്യയുടെ സഹായം നിർമാണത്തിന്റെ ഓരോഘട്ടത്തിലും ജോലിക്കാർക്ക് നൽകും. ഇത് പ്രകാരമായിരിക്കും സൂക്ഷ്മതയോടെ ജോലിക്കാർ അവരുടെ ചുമതലകൾ നിർവഹിക്കുക. ഓട്ടോ ടെസ്ക് എന്ന കമ്പനിയാണ് ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന് പിന്നിൽ പ്രവർത്തിക്കുന്നത്. ക്രെയിനുകൾ അടക്കമുള്ളവ എവിടെ സ്ഥാപിക്കണമെന്നും, സാധനസാമഗ്രികൾ എവിടേയ്ക്ക് എത്തിക്കണമെന്നും ജോലിക്കാർക്ക് നിർദേശം ലഭിക്കും ഇതുകൂടാതെ ജോലിക്കാർക്ക് സുരക്ഷാ ഒരുക്കുന്നതാണ് കമ്പനിയുടെ മറ്റൊരു ചുമതല. പദ്ധതി വിഭാവനവും, നിർമ്മാണ പ്രവർത്തനവും തമ്മിൽ ഒത്തൊരുമയോടെ കൊണ്ടുപോവുക എന്നൊരു ചുമതലയും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗ് നിർവഹിക്കുന്നുണ്ട്. നോട്രഡാം കത്തീഡ്രലിന് വേണ്ടി ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഒരുക്കിയത് വളരെയധികം പ്രയാസപ്പെട്ടാണെന്നും, ഒരു വർഷത്തോളം ഇതിനുവേണ്ടി എടുത്തുവെന്നും ബിൽഡിങ് ഇൻഫോർമേഷൻ മോഡലിംഗിന്റെ യൂറോപ്പിലെ ചുമതലയുള്ള ഇമ്മാനുവൽ ഡി ജിയാകോമോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group