കാലംചെയ്ത വലിയ മെത്രാപ്പൊലീത്തയ്ക്ക് അനുശോചനമറിയിച്ചു പ്രമുഖർ…

റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരാണ് അനുശോചനം അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ബിഷപ്പുമാരിൽ ഒരാളായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നും അദ്ദേഹം ജീവിതത്തിലുടനീളം മനുഷ്യരാശിക്കു വേണ്ടി മഹത്തായ സേവനമാണ് നൽകിയതെന്നും, , അനുകമ്പ, സേവനം എന്നിവയിലൂടെ ദശ ലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ച വ്യക്തിത്വമായിരുന്നു തിരുമേനിയുടെതെന്നും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. ‘വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും
ഓർക്കപ്പെടും. മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നു.’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വീറ്റിലൂടെ അറിയിച്ചു. പൗരോഹിത്യത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്ന്’ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാനുഷികതയും ദൈവീകതയും നിറഞ്ഞുനിന്ന ഒരു സഭാ ശ്രേഷ്ഠനായിരുന്നു
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നും, കരുത്തുറ്റ സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് അദ്ദേഹം അനേകായിരങ്ങൾക്ക് ആത്മ ശക്തിപകർന്നു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ പ്രവർത്തനംകൊണ്ട് അനേകർക്ക് അദ്ദേഹം സംരക്ഷണവും ആശ്വാസവും നൽകി’യെന്നും സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി രാഷ്ട്രീയ മത സാംസ്കാരിക രംഗത്തെ നേതാക്കന്മാരും അനുശോചന സന്ദേശം പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group