ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണ് : മാർപാപ്പാ

ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണെന്ന് ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ക്യൂബെക്ക് സിറ്റിയിൽ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കൾ’ അഥവാ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ പരമോന്നത സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനം.

അരക്ഷിതാവസ്ഥയുടെ നിഴല് വിരിച്ച ഈ ലോകത്തിൽ, നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എല്ലാ ഉപവിപ്രവർത്തനങ്ങൾക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. കുടുംബങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് അംഗങ്ങൾ നൽകുന്ന ക്രിസ്തുസാക്ഷ്യത്തെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട മൈക്കൽ മക്‌ഗിവ്‌നിയുടെ പ്രാവചനിക ദർശനത്താൽ ഉരുവാക്കപ്പെടുകയും, നയിക്കപ്പെടുകയും ചെയ്യുന്ന സംഘടന, അപ്പസ്തോലിക തീക്ഷ്ണതയാൽ, പാവങ്ങൾക്കുള്ള സേവനത്തിലും, സഭയുടെ ഐക്യവും, സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. വിശ്വാസജീവിതത്തിൽ കുടുംബങ്ങളെ ഉറപ്പിച്ചുനിർത്തുവാനും, നവതലമുറക്ക് വിശ്വാസപരിശീലനം നൽകുവാനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
ആത്മീയ പരിപാലനത്തിനായി ഇനിയും സംഘടന എടുക്കുന്ന നല്ല തീരുമാനങ്ങൾക്ക് പാപ്പാ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അമേരിക്കയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനു നേതൃത്വം വഹിച്ചതും നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങളായിരുന്നു. എല്ലാവരുടെയും സമാധാനത്തിനും രക്ഷയ്ക്കും വേണ്ടി അർപ്പിക്കുന്ന വിശുദ്ധ കുർബാന നല്ല ഫലങ്ങൾ ജീവിതത്തിൽ നൽകട്ടെയെന്നും പാപ്പാ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group