ഭാവിതലമുറയെ വാർത്തെടുക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ച് ആലപ്പുഴ രൂപത നേതൃത്വം.
“ബീഡ് ” BEAD( ബോർഡ് ഓഫ് എജുക്കേഷൻ ആലപ്പി ഡയോസിസ് )
എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ അടുത്ത 25 വർഷത്തേക്ക് ഉള്ള ഹസ്രകാല ദീർഘകാല പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്ത് .
രൂപതാ സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ള ബീഡ് പദ്ധതിയുടെ രൂപരേഖ പദ്ധതി ചെയർമാൻ ഫാദർ നെൽസൺ തൈപ്പറമ്പിൽ ആലപ്പുഴ ബിഷപ്പ് ഡോക്ടർ ജെയിംസ് ആനാപറമ്പിലിന് സമർപ്പിച്ചു .
രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ വരുന്ന ചെറുതും വലുതുമായ 28 സ്കൂളുകളുടെ മികവുറ്റ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങളും ചട്ടങ്ങളും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസത്തിൽ ഊന്നിയ വികസനവും പങ്കാളിത്ത മുന്നേറ്റവും ആണ് ബീഡ് പദ്ധതിയുടെ പ്രവർത്തന ശൈലി എന്ന് ചെയർമാൻ ഫാദർ നെൽസൺ പറഞ്ഞു. ബി സി സി ഭാരവാഹികൾ,അധ്യാപകർ, സംഘടനാ ഭാരവാഹികൾ സന്യാസസമൂഹഅംഗങ്ങൾ,തൊഴിലാളികൾ,മതാധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നു.
ബീഡ് പദ്ധതിയുടെ പ്രാഥമിക സർവേ 2021 മാർച്ചിൽ തുടങ്ങി ജൂൺ 30ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാൽ സമ്പൂർണ സർവേ 2024 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യം വയ്ക്കുന്നതായി ബീഡ് ചെയർമാൻ അറിയിച്ചു.
വികാരി ജനറൽ ഫാദർ പയസ് ആറാട്ടുകുളം, പ്രശസ്ത എഴുത്തുകാരൻ പി.ജെ ആന്റണി, ടെസ്സി ലാലിച്ചൻ, ബീഡ് സെക്രട്ടറി പി ആർ കുഞ്ഞച്ചൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group