വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടി സഹായം അഭ്യർഥിച്ച് രൂപത നേതൃത്വം

സെപ്റ്റംബർ പത്തിന് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾക്ക് പ്രാർഥനയും മാനുഷിക സഹായവും അഭ്യർഥിച്ച് നൈജീരിയയിലെ മൈദുഗുരി രൂപത.

മൈദുഗുരിയിലെ ബോർണോ എസ്റ്റേറ്റിലാണ് കനത്ത വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. പതിറ്റാണ്ടുകളായി ഈ പ്രദേശം അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് രൂപത ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ സെൻ്റ് പാട്രിക്സ് കത്തീഡ്രൽ വെള്ളത്തിനടിയിൽ മുങ്ങിയിരിക്കുന്ന അവസ്ഥയിലാണ് പ്രദേശമുള്ളത്. മൈദുഗുരി നഗരത്തിൽ നിന്ന് നിരവധി കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന അലാവു അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ചതിൻ്റെ ഫലമായാണ് ഈ ദുരന്തമെന്ന് പറയപ്പെടുന്നു.

“മൈദുഗുരി നഗരം 30 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് അഭിമുഖീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായതായാണ് റിപ്പോർട്ട്. എന്നാൽ മരിച്ചവരുടെ എണ്ണം ഇതുവരെയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m