പാവങ്ങളുടെ വിശപ്പ് അകറ്റി അദിലാബാദ് രൂപത

ആരും വിശപ്പ് അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെ 2018 മുതൽ അദിലാബാദ് രൂപതയിലെ ബിഷപ്പ് ഹൗസ് ക്യാമ്പസിൽ പ്രതിദിനം നൂറോളം പാവപ്പെട്ടവർക്കാണ് ഭക്ഷണം നൽകുന്നത്.രൂപതയുടെ നേതൃത്വത്തിൽ ദിവസവും 500 പേർക്കെങ്കിലും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴിത് നാല് സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും അവികസിത നാടുകളിൽ ഒന്നായ ഈ പ്രദേശത്ത് സമയത്ത് ഭക്ഷണം ലഭിക്കാതെയും പോഷകാഹാരങ്ങളുടെ അഭാവം മൂലവും അനേകർ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി രൂപതാ നേതൃത്വം മുന്നോട്ടു വരുന്നത്.

സ്പോൺസർമാരുടെ സഹായത്തോടെയാണ് രൂപത ഈ ദൗത്യം നിർവഹിക്കുന്നത്. ഒരു ഊണിന് ഒരാൾക്ക് 20രൂപ മുതൽ ആർക്കും ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്.ഇത്തരം ഒരു പുണ്യ പ്രവർത്തിയിലൂടെ ദിവസവും നിരവധി പേരുടെ കണ്ണുനീര് തുടയ്ക്കുകയാണ് അദിലാബാദ് രൂപത നേതൃത്വം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group