ദയാവധത്തിന് എതിരെ പ്രതിഷേധവുമായി ബ്രിസ്ബൻ രൂപത

ദയാവധം നിയമവിധേയമാക്കാനുള്ള നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കത്തോലിക്ക സഭ.സെപ്റ്റംബറിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനം പാർലമെന്റ് എടുക്കാൻ ഇരിക്കെ തങ്ങളുടെ ശക്തമായ പ്രതിഷേധം ജനപ്രതിനിധികളെ അറിയിക്കണമെന്നും ദയാ വധത്തെ അനുകൂലി കരുതുന്നു സഭ വിശ്വാസികളോട് ആഹ്വാനം ചെയ്തു.വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം പാര്‍ലമെന്റ് അംഗങ്ങളെ ഇ-മെയിലുകളിലൂടെയോ ഫോണിലൂടെയോ നേരിട്ടുള്ള കൂടിക്കാഴ്ച്ചയിലൂടെയോ ബന്ധപ്പെടണമെന്നു ബ്രിസ്ബന്‍ അതിരൂപത ആവശ്യപ്പെട്ടു. ഇതിലൂടെ ഭരണകൂടത്തിന്റെ ചിന്താഗതിയില്‍ മാറ്റംവരാന്‍ ഇടയാക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ .എം.പിമാരും പ്രാദേശിക ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും അതിനു സഹായകമാകുന്ന വിവരങ്ങളും ബ്രിസ്ബന്‍ അതിരൂപത ഇടവകകള്‍ക്കു നല്‍കി.
ദയാവധത്തിനെതിരേ പാര്‍ലമെന്റ് അംഗങ്ങള്‍ നിലപാട് സ്വീകരിക്കുന്നതു വരെ നിരന്തരം ഇ-മെയിലുകള്‍ അയക്കുകയും ഫോണില്‍ ബന്ധപ്പെടുകയും അവരുമായി കൂടിക്കാഴ്ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് നിര്‍ദേശിച്ചു. ദയാവധത്തിനെതിരേ പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അടക്കമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഇ-മെയില്‍ തയാറാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group