വാക്‌സിനേഷന്‍ ഡ്രൈവുമായി ഫരീദാബാദ് രൂപത

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം നടന്നു . കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച നഷ്ടങ്ങളും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരമാവധി ആളുകളിലേക്ക് വാക്‌സി നേഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടി വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിയത് .ഡല്‍ഹി സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലില്‍ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു . മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് ആദ്യ വാക്‌സിന്‍ കൈമാറി . ഫരീദാബാദ് രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് ഓടനാട്ട്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജര്‍ രാകേഷ് ദിവാന്‍, സീനിയര്‍ റീജണല്‍ മാനേജര്‍ ഷോജി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group