പത്ത് മക്കളിൽ കൂടുതലുള്ള മാതാപിതാക്കളെ ഇരിങ്ങാലക്കുട രൂപത ആദരിച്ചു..

ഇരിഞ്ഞാലക്കുട : പത്തു മക്കളിൽ കൂടുതലുള്ള മാതാപിതാക്കളെ ഇരിഞ്ഞാലക്കുട രൂപത ആദരിച്ചു. രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ബിഷപ്പ് മാർ പോളി കണ്ണൂക്കാട് ഉദ്ഘാടനം ചെയ്തു. വലിയ കുടുംബങ്ങൾ സാമൂഹിക വളർച്ചയ്ക്കും നന്മയ്ക്കും കാരണമാകുന്നുവെന്ന് ഉദ്ഘാടന സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.

രൂപത കേന്ദ്രസമിതി പ്രസിഡന്റ് നൈജോ ആന്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോജി പാലമറ്റത്ത്, ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജസ്റ്റിൻ ആലപ്പാട്ട്, വൈസ് പ്രസിഡൻറ് ഷാജു പാറേക്കാടൻ, സെക്രട്ടറി റീന വർഗ്ഗീസ്, പ്രോഗ്രാം കൺവീനർ പി വി ബാബു, കെ എൽ ജോൺസൺ, പി വി ജോയ്, എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളും ഫൊറോന പ്രസിഡന്റുമാരും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group