മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്മരണയില്‍ ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ
സ്മരണ പുതുക്കി ഇരിങ്ങാലക്കുട രൂപതയിലെ വിശ്വാസി സമൂഹം.

അഭിവന്ദ്യ പിതാവിന്‍റെ ഏഴാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ പേരാമ്പ്രയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസിന്‍റെ ആശിര്‍വാദ കർമ്മവും അനുസ്മരണ സമ്മേളനം നടന്നു. കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമൂഹബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ കാർമികത്വം വഹിച്ചു.
ദൈവപരിപാലനയില്‍ പൂര്‍ണമായും ആശ്രയിച്ചു കൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്നേഹവും കാരുണ്യവും പകര്‍ന്നു നല്‍കിയ വിശുദ്ധ വ്യക്തിത്വമായിരുന്നു മാര്‍ ജെയിംസ് പഴയാറ്റിലെന്ന് ബിഷപ് അനുസ്മരിച്ചു.

പേരാമ്പ്രയില്‍ ഫാ. ജോസഫ് പാലത്തിങ്കല്‍ സംഭാവന നല്‍കിയ സ്ഥലത്താണ് ഹൃദയ കെയര്‍ ഹോസ്പിസ് നിര്‍മ്മിച്ചിരിക്കുന്നത്. തീര്‍ത്തും കിടപ്പുരോഗികളായ 20 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ പരിചരണം നടത്തുകയാണ് ഹോസ്പിസിന്‍റെ ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group