ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്മരണ പുതുക്കി ഇരിങ്ങാലക്കുട രൂപതയിലെ വിശ്വാസി സമൂഹം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ ആരംഭം മുതല്‍ വിശ്വാസദൃഢതയോടും ഏറെ പ്രസരിപ്പോടെയും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ രൂപതയെ പടുത്തുയര്‍ത്തിയതെന്നും എല്ലാം നവീകരിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് 32 വര്‍ഷം ഇരിങ്ങാലക്കുട രൂപതയുടെ ആത്മീയ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ പുത്തന്‍ ഉണര്‍വിന്റെ പാതയില്‍ മാര്‍ പഴയാറ്റില്‍ രൂപതയെ നയിച്ചതെന്നും ബിഷപ് അനുസ്മരിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, കത്തീ ഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group