കാഞ്ഞിരപ്പളളി:പ്രകൃതി ക്ഷോഭത്തിൻ്റെ ആഘാതത്തിൽ അകപ്പെട്ടിരിക്കുന്ന ചെല്ലാനം നിവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി രൂപതാ യുവദീപതി എസ്. എം. വൈ. എം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടിയന്തിര ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് 6000 പാക്കറ്റ് പാലും 4500 പാക്കറ്റ് ബ്രഡുമായി കാഞ്ഞിരപ്പള്ളിയിൽ നിന്നുമുള്ള വാഹനം ഇന്നലെ പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ യുവജനങ്ങളുടെ കരുതലിനെ അഭിനന്ദിച്ചു.
രൂപത എസ്. എം. വൈ. എം. പ്രസിഡൻ്റ് ശ്രീ.ആദർശ് കുര്യൻ ഫ്ളാഗ് ഓഫ് ചെയ്തു.
പ്രളയ കാലത്ത് രക്ഷകരായി എത്തിയവരുടെ ദുരിതത്തിൽ സഹായിക്കുന്നതിനായി ആരംഭിച്ച
”സേവ് ചെല്ലാനം ധനസമാഹരണ”
പദ്ധതിയിലൂടെ മൂന്നര ലക്ഷത്തോളം രൂപയാണ് യുവജനങ്ങൾ മൂന്ന് ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത്. വ്യക്തിപരമായും, ഇടവക തലങ്ങളിലും സോഷ്യൽ മീഡിയയിലൂടെയും കാര്യക്ഷമമായി പ്രവർത്തിച്ചതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു തുക സമാഹരിക്കാൻ കാഞ്ഞിരപ്പള്ളി രൂപതയുടെ യുവജന സംഘടനയായ
എസ് എം വൈ എം ന് കഴിഞ്ഞത്.ആവശ്യാനുസരണം പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഉണ്ടായിരിക്കുമെന്ന് രൂപതാ നേതൃത്വം അറിയിച്ചു.വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ജോസഫ് വെളളമറ്റം, രൂപതാ എസ് എം വൈ എം ഡയറക്റ്റർ
ഫാ. വർഗ്ഗീസ് കൊച്ചുപുരയ്ക്കൽ, ജനറൽ സെക്രട്ടറി തോമാച്ചൻ കത്തിലാങ്കൽ ,രൂപതാ കൗൺസിലർ ആന്മരിയ, ആനിമേറ്റർ സി. റാണിമരിയ SABS, റീജൻ്റ് ബ്ര. ജിറ്റോ ആക്കാട്ട്, രൂപതാ എസ് എം വൈ എം മുൻ പ്രസിഡൻ്റ് ജോമോൻ പൊടിപാറ, ഫൊറോന ഭാരവാഹികളായ ജോജി, വർഗ്ഗീസ് എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group