ദുരിത ഭൂമിയിൽ ആവശ്യമായ എല്ലാ സഹായവും ചെയ്യും : കോഴിക്കോട് രൂപത

ദുരിത ഭൂമിയിൽ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കോഴിക്കോട് രൂപത.

കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ് വയനാട്ടില്‍ ഉള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേകം പ്രാർത്ഥനകൾ നടത്തുകയും വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കുകയും അതോടൊപ്പം സഹായം അർഹിക്കുന്നവരിലേക്ക് ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ നിര്‍ദ്ദേശിച്ചു.

അനേകരുടെ ജീവനുകൾ നഷ്ടപ്പെടുകയും, ഭവനങ്ങൾ ഇല്ലാതാവുകയും, അനേകം പേരുടെ ജീവിതങ്ങൾ ദുരിതകെണിയിലകപ്പെടുകയും ചെയ്ത‌ ഈ സാഹചര്യത്തിൽ ഈ പ്രകൃതി ദുരന്തം മൂലം വേദനിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഭൗതികമായ ആവശ്യങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് വേണ്ടി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി മുഖേനയോ, മേപ്പാടി ഇടവക വികാരി ഫാ. സണ്ണി മുഖേനയോ, രൂപത വികാരി ജനറൽ ഫാ. ജെൻസനുമായി ബന്ധപ്പെടേണ്ടതാണെന്നും ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m