ഒർട്ടേഗ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും വൈദികരുടെയും സന്യസ്തരുടെയും നിർബന്ധിത തടവും നാടുകടത്തലുമൊക്കെയായി ക്രൈസ്തവർക്ക് ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സ്ഥലമായി മാറിയ രാജ്യമാണ് നിക്കരാഗ്വ. ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ ഓരോ ദിവസവും ശക്തമാകുമ്പോഴും ആഴമേറിയ വിശ്വാസവും അത് സംരക്ഷിക്കുന്നതിനുള്ള ധീരതയും ഈ മണ്ണിൽ വർധിക്കുകയാണ്. അതിനു തെളിവാണ് മനാഗ്വ രൂപതയിൽ ജനുവരി ആറാം തീയതി നടന്ന തിരുപ്പട്ടശുശ്രൂഷ. ഒൻപതു വൈദികരാണ് അന്നേദിവസം കൈവയ്പു ശുശ്രൂഷയിലൂടെ കർത്താവിന്റെ പൗരോഹിത്യത്തിലേയ്ക്ക് കടന്നുവന്നത്.
മനാഗ്വ കത്തീഡ്രലിൽ കർദിനാൾ ആർച്ചുബിഷപ്പ് ലിയോപോൾഡോ ജോസ് ബ്രെനെസ് സോളോർസാനോയുടെ അധ്യക്ഷതയിൽ നടന്ന തിരുപ്പട്ടശുശ്രൂഷയിൽ നിരവധി വിശ്വാസികളാണ് ഭക്തിപൂർവം പങ്കെടുത്തത്. ശുശ്രൂഷയ്ക്കിടയിൽ നൽകിയ സന്ദേശത്തിൽ, പൗരോഹിത്യമാകുന്ന വലിയ സമ്മാനത്താൽ തങ്ങളുടെ രൂപതയെ ധന്യമാക്കിയ ദൈവത്തിന് ആർച്ചുബിഷപ്പ് നന്ദിപറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group