ഉരുൾപൊട്ടലിൽ അഗാധദുഃഖം രേഖപ്പെടുത്തി മാനന്തവാടി രൂപത

കേരളത്തെ നടുക്കികൊണ്ട് വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിലുണ്ടായ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം അഗാധദുഃഖം രേഖപ്പെടുത്തി.

പ്രതികൂല കാലാവസ്ഥയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനവും പ്രാർത്ഥനയും നേർന്ന ബിഷപ്പ് അപകടത്തിൽ പരിക്കേറ്റവർക്കും കനത്ത നാശനഷ്ടങ്ങൾ മൂലം ജീവിതോപാധികൾ ഇല്ലാതായവർക്കും സാധ്യമായ സഹായസഹകരണങ്ങൾ നല്കാൻ മാനന്തവാടി രൂപത സന്നദ്ധമാണ് എന്ന് അറിയിച്ചു.
സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങൾക്കിടയാക്കിയ ഈ ദുരന്തത്തിൽ സർക്കാർ സംവിധാനങ്ങൾ സജീവമായി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

ദുരന്തബാധിതപ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദൈവാലയങ്ങൾ അടിയന്തിരമായ സഹായസഹകരണങ്ങൾക്ക് തയ്യാറാകണമെന്ന നിർദ്ദേശം നല്കിയിട്ടുണ്ട്. മാത്രവുമല്ല, രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിനാവശ്യമായ സഹായസഹകരണങ്ങൾ നല്കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാനേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group