കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം അതിദാരുണമായി മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശിയായ അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപത.രൂപതയിലെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും (WSSS) ബയോവിൻ അഗ്രോ റിസേർച്ചും ചേർന്ന് 10 ലക്ഷം രൂപയുടെ ധനസഹായം അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരിൽ മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുമെന്ന് അറിയിച്ചു.
കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജീഷ് പനച്ചിയിൽ വളരെ നല്ല ഒരു സംഘാടകനും ഇടവകയിലെ സജീവ പ്രവർത്തകനും കൈക്കാരനും കൂടിയായിരുന്നു. അജീഷിന്റെ അകാല നിര്യാണത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസർച്ചും അഗാധദുഃഖം രേഖപ്പെടുത്തി. പത്രസമ്മേളനത്തിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റവ. ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിന്‍ ജനറല്‍ മാനേജര്‍ റവ. ഫാ. ബിനു പൈനുങ്കല്‍, രൂപതാ പി.ആര്‍.ഓ. റവ. ഫാ. നോബിള്‍ പാറക്കല്‍, ബയോവിന്‍ പ്രോഗ്രാം ഓഫീസർ ജോസ്. പി. എ., പര്‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group