കമില്ല്യൻ സഭയ്ക്ക് പാലാ രൂപതയുടെ ആദരവ്…

പാലാ രൂപതയോടൊപ്പം കൂട്ടിക്കൽ ദുരിത ബാധിത മേഖലയിലെ സേവന പ്രവർത്തനങ്ങൾ നടത്തിയ ബാംഗ്ലൂർ കേന്ദ്രമായുള്ള കമില്യൻ സഭ വൈദികരെ രൂപതയുടെ കൂട്ടിക്കൽ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
മാതൃകാപരമായ സേവന പ്രവർത്തനങ്ങളിലൂടെ കൂട്ടിക്കലിന്റെ പുനർനിർമ്മിതിയിൽ പങ്കാളികളായ കമില്ല്യൻ സഭ പ്രൊവിൻഷ്യൽ ജനറാൾ ഫാ. ബേബി ഇല്ലിക്കലിനെ ബിഷപ് മാർ. ജോസഫ് കല്ലറങ്ങാട്ട് മൊമന്റോ നൽകി ആദരിച്ചു. കൂട്ടിക്കൽ പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി പൂവത്തോട്ട്, വൈസ് പ്രസിഡന്റ് ജെസ്സി ജോസ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സയറക്ടർ ഫാ. തോമസ് കിഴക്കേൽ, കൂട്ടിക്കൽ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രൊവിൻഷ്യൽ ജനറൽ ഫാ. ബേബി ഇല്ലിക്കൽ, റിലീഫ് കോ ഓർഡിനേറ്റർ ഫാ. ബേബി നായ്ക്കരകുടി, ഫാ. ബിൻസ് കമില്യൻസ് എന്നീ വൈദികരുടെ നേതൃത്വത്തിൽ കുട്ടിക്കാനത്തെത്തിയ സംഘം ഒരു മാസത്തോളം ഇവിടെ താമസിച്ചാണ് സാമൂഹ്യ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group