കൂട്ടിക്കലിന്റെ പുനർനിർമിതിക്കു റിഹാബിലിറ്റേഷൻ പദ്ധതിയുമായി പാല രൂപതാ

പാലാ: പ്രളയദുരന്തഭൂമിയായ കൂട്ടിക്കൽ, കൊക്കയാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങളുടെ പുനർനിർമിതിക്കു പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറന്പിലിന്റെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും അടങ്ങുന്ന കൂട്ടിക്കൽ റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ മിഷനു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രൂപം കൊടുത്തു.
സന്നദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർസഹായ പദ്ധതികൾ തയാറാക്കുന്നതിനുമായി കൂട്ടിക്കൽ, ഏന്തയാർ, കാവാലി എന്നിവിടങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ വിവിധ യോഗ പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയുടെയും സംയുക്തയോഗം ചേർന്നു.വീടുകൾ ശുചീകരിക്കാനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് വികാരിയച്ചൻമാരുടെയും കമില്ലസ് സന്യാസ വൈദികരുടെയും നേതൃത്വത്തിൽ എസ്എംവൈഎം, ജീസസ് യൂത്ത്, എകെസിസി, പിഎസ്ഡബ്ല്യുഎസ് സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ദുരിത ബാധിതർക്ക് ജീവിതസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി
വാസയോഗ്യമായ ഭൂമി, വീട്, വരുമാന മാർഗം എന്നിവയ്ക്കായി സർക്കാർ സഹായങ്ങൾക്കൊപ്പം ഇതര സഹായങ്ങളും നേടിയെടുക്കുന്നതിന് ആവശ്യമായ റിലീഫ് പദ്ധതികളും കൗൺസലിംഗ് ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കും രൂപംനൽകി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group