മൂന്നാംഘട്ട ഇടവക ലയനത്തിന് പദ്ധതിയിട്ട് പിറ്റ്‌സ്ബെർഗ് രൂപത

Diocese of Pittsburgh plans to merge third phase of parish

ഫ്ലോറിഡ: ഇടവക ലയനത്തിന് പദ്ധതിയിട്ട് പിറ്റ്‌സ്ബെർഗ് രൂപത. നിലവിലെ 107 ഇടവകളെ 81 ആയി ചുരുക്കാനാണ് അടുത്ത വർഷവും ആദ്യം ആരംഭിക്കുന്ന മൂന്നാം ഇടവക ലയനത്തിൽ പദ്ധതിയിട്ടിരിക്കുന്നത്. ജനുവരി 4 മുതൽ ലയങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള 40 ഇടവകകളെ 14 എണ്ണമാക്കി ചുരുക്കുന്ന പദ്ധതി ‘ഓൺ മിഷൻ ഫോർ ദി ചർച്ച് അലൈവ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. ഇടവകകളിൽ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, വിശുദ്ധ കുർബാനയിലെ വിശ്വാസികളുടെ പങ്കാളിത്തമുള്ള കുറവിനെയും പരിഹരിക്കാനാണ് ലയനം നടപ്പിലാക്കുന്നത്. കാലങ്ങളായി നേരിടുന്ന പുരോഹിതൻമാരുടെ എണ്ണത്തിലുള്ള കുറവ് താൽക്കാലികമായെങ്കിലും പരിഹരിക്കാൻ ഈ ലയനം സഹായകമാകും.

2015-ൽ ആരംഭിച്ച ലയന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഈ വർഷമാദ്യം നടപ്പിലാക്കുക. പിറ്റസ്ബർഗ് ചർച്ചിന്റെ ഭാവിക്കായി തങ്ങൾ ആസൂത്രണം ചെയ്യുന്ന ഈ ലയനം ഘട്ടമാണ് ഈ വർഷമാദ്യം നടപ്പിലാക്കുക. പിറ്റ്‌സ്ബെർഗ് ചർച്ചിന്റെ ഭാവിക്കായി ഞങ്ങൾ ആസൂത്രണം ചെയ്യുന്ന ഈ ലയനം രൂപതയ്ക്ക് സുപ്രധാനമെന്ന് ബിഷപ്പ് ഡേവിഡ് സുബിക്ക് നവംബർ 28-ന് നടത്തിയ ഇടവക ലയനത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ പറഞ്ഞു. തെക്കു-പടിഞ്ഞാറൻ പെൻസിൽവാനിയ മുൻ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് സഭയുടെ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നത്‌. എല്ലാവരിലും ദൈവസ്നേഹം എത്തിക്കുക എന്ന ആഹ്വാനം എന്നത്തേയും പോലെ ശക്തമായി തുടരുന്നുണ്ടെന്നും ബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു.

ഓരോ ഇടവകകളുടെ ലയനവും ഇടവകാ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപ്പാക്കുന്നത്. സഭയുടെ ശുശ്രൂഷകളെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ അവ കൂടുതൽ ഫലപ്രദമാക്കുന്നതിനും ലയനം ബുദ്ധിമുട്ടേറിയതാണെങ്കിലും ഈ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് രൂപതാ നേതൃത്വ0 വിലയിരുത്തിയിരുന്നു. ഇടവകകൾ തമ്മിൽ സംയോജിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിധിവരെ പരിഹാരമാകും. രൂപതയുടെ കീഴിലുള്ള ഇടവകളിൽ പുരോഹിതരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായകരമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group