35-ന്റെ നിറവിൽ മഹാമാരിക്കെതിരെ ഹെൽപ്‌ ഡസ്‌കുമായി പുനലൂർ രൂപത.

രൂപീകൃതമായതിന്റെ 35-മത് വാർഷിക നിറവിൽ നിൽക്കുന്ന പുനലൂർ രൂപത മഹാമാരി മൂലം വിഷമിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാകാൻ ഹെൽപ്പ് ഡസ്ക് ആരംഭിക്കുന്നു.
മൂന്നു ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന എട്ടു ഫൊറോനകൾ ഉള്ള രൂപതയിൽ രണ്ടു ടീമുകൾ രൂപീകരിച്ചുകൊണ്ട് എല്ലാ അംഗങ്ങളും ഉൾക്കൊള്ളുന്ന രൂപത ടീമാണ് ഒന്നാമത്തേത്. അടുത്തത് കോർ ടീമാണ്.കൂടാതെ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ.ഡോ.ജോൺസൻ ജോസഫ് എന്നിവരടങ്ങിയ ഉപദേശക സമിതി മാർഗ്ഗനിർദ്ദേശത്തിനായുണ്ട്.
ജില്ലാ കേന്ദ്രങ്ങൾ, പോലീസ് ഡിപ്പാർട്ട് മെന്റ്, സംസ്ഥാന ഗവണ്മെന്റ് എന്നീ തലങ്ങളിലുള്ള ഏകോപനം കോർ ടീം നിർവ്വഹിക്കും.
ഡോ.ജോസ് തങ്കച്ചൻ, അജി പുനലൂർ, റജീന തോമസ്, റോസമ്മ സെബാസ്റ്റ്യൻ,ഫാ.മൈക്കിൾ വർഗീസ്,ഫാ.ജോയി സാമുവേൽ ഷിബു ജോസഫ് എന്നിവരാണ് കോർ ടീം അംഗങ്ങൾ.എല്ലാ കോവിഡ് ബാധിതരായവർക്കുവേണ്ടി കാവലാളാകാൻ കൂട്ടായ്മയുടെ ‘ കരുതൽ എന്ന പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്.
ഓരോ ഫൊറോനായുടെ കീഴിലുള്ളവർക്കു ഫൊറോനാ പ്രതിനിധികളുമായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പുനലൂർ ഫൊറോനാ
ജെയ്സൺ പുനലൂർ -8075996370 , ശൂരനാട് ഫൊറോനാ ജിബിൻ ഗബ്രിയേൽ -9562849142, ചാരുംമൂട് ഫൊറോനാ അഖി അനിയൻ – 8893131792, കൊഴുവല്ലൂർ ഫൊറോനാ സഹിൽ ഉമ്പർനാട്- 8086233173, പത്തനംതിട്ട ഫൊറോനാ സ്നേഹ മറിയം-9207878031 , പത്തനാപുരം ഫൊറോനാ ദിലീപ് ഏനാത്ത് -8606296048 , കൊട്ടാരക്കര ഫൊറോനാ ആഗസ് കൊട്ടാരക്കര-9037121821, ആയൂർ ഫൊറോനാ അലൻ ചണ്ണപ്പേട്ട- 9847491210, ഷിബു ജോസഫ് -9400241885 ,ഡോ.ജോസ് തങ്കച്ചൻ-9446280032


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group