യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത

വത്തിക്കാൻ സിറ്റി: യുക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത. റോമിലെ സെന്റ് ജോൺ ലാറ്ററൽ ബസിലിക്കയിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് റോമാ രൂപത വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം വഹിക്കും. ഉപവാസം അനുഷ്ഠിച്ചു കൊണ്ട്, ഫെബ്രുവരി 24ന് നടത്തുന്ന ജാഗരണ പ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് കർദിനാൾ ആഹ്വാനം നൽകിയിട്ടുമുണ്ട്. ഫ്രാൻസിസ് പാപ്പ ബിഷപ്പായിരിക്കുന്ന റോമാ രൂപത
യുക്രേനിയൻ ജനതയെ സ്വാഗതം ചെയ്യുന്നതിലും പിന്തുണക്കുന്നതിലും മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതിനൊപ്പം ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരായ ഇടവകകൾക്കും സഭാ കൂട്ടായ്മകൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും അദ്ദേഹം നന്ദി അർപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group