നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഹോളി റോസറി ദേവാലയത്തിലെ ചരിത്ര പ്രാധാന്യമുള്ള അമൂല്യ ചുവര്‍ ചിത്രം സംരക്ഷിക്കുവാന്‍ ഒരുങ്ങി സാല്‍ഫോര്‍ഡ് രൂപത.
ഹംഗറിയില്‍ നിന്നും ‘യു.കെ’യിലേക്ക് കുടിയേറിയ യഹൂദ വംശജനായ ജോര്‍ജ്ജ് മേയര്‍-മാര്‍ട്ടന്‍ 1955-ല്‍ വരച്ചതാണ് ഈ ചുവര്‍ ചിത്രം. ക്രിസ്തുവിന്റെ കുരിശു മരണം ഇതിവൃത്തമാക്കിയ ഈ ചുവര്‍ ചിത്രത്തിന് യു.കെ സര്‍ക്കാര്‍ ഗ്രേഡ് II പദവി നല്‍കിയിട്ടുണ്ട്. ഹോളി റോസറി പള്ളി 2017-ല്‍ അടച്ചു പൂട്ടിയതിന് ശേഷം ഈ അമൂല്യ കലാസൃഷ്ടിയുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചുവര്‍ ചിത്രത്തെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായികൊണ്ട് സാല്‍ഫോര്‍ഡ് രൂപത മുന്നോട്ട് വന്നിരിക്കുന്നത്.
ചിത്രം സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയാകുമോയെന്ന ആശങ്ക പ്രാദേശിക കൗണ്‍സിലറുമാര്‍ ഒരു തുറന്ന കത്തിലൂടെ പങ്കുവെച്ചിരിന്നു. ചുവര്‍ചിത്രം ഗാലറി ഓൾഡ്ഹാം എന്നറിയപ്പെടുന്ന പ്രാദേശിക ഗാലറിയിലേക്ക് മാറ്റുവാനായിരുന്നു കത്തിലെ നിര്‍ദ്ദേശം. ഓൾഡ്ഹാം ആന്‍ഡ് ടേംസൈഡ് കൗണ്‍സിലുകളിലെ കത്തോലിക്ക കൗണ്‍സിലറുമാരായ ഡാന്‍ കോസ്റ്റെല്ലോയും, ലുക്ക് ലങ്കാസ്റ്ററും, മാക്സ് വുഡ്വൈനുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങള്‍ ഓൾഡ്ഹാമിലെ മെഡ്ലോക്ക് വെയില്‍ വാര്‍ഡിലെ ഹോളി റോസറി ദേവാലയത്തിലുള്ള അമൂല്യ ചുവര്‍ ചിത്രത്തിന്‍റെ ഭാവിയെ ഓര്‍ത്ത് ആശങ്കയിലാണെന്നും, ഈ ചുവര്‍ ചിത്രം സാമൂഹ്യ വിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയാകുവാന്‍ സാധ്യതയുണ്ടെന്നും കൗണ്‍സിലറുമാര്‍ എഴുതിയ കത്തില്‍ സൂചിപ്പിച്ചിരിന്നു.
ചുവര്‍ചിത്രം സംരക്ഷിക്കുന്ന കാര്യത്തില്‍ താല്‍പര്യം കാണിച്ച മൂന്ന്‍ കൗണ്‍സിലര്‍മാര്‍ക്കും സാല്‍ഫോര്‍ഡ് രൂപത നന്ദി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group