ഗ്രേറ്റ് ബ്രിട്ടൺ സീറോ-മലബാർ രൂപത പുതിയ മിഷൻ രൂപീകരിച്ചു

ഇംഗ്ലണ്ടിൽ ക്രൂ കേന്ദ്രമായി പുതിയ സീറോ-മലബാർ മിഷൻ രൂപീകരിച്ചു. 2005 മുതൽ കുർബ്ബാനയും പിന്നീട് വേദ പാഠവും തുടർച്ചയായി നടന്നു വന്നിരുന്ന ക്രൂവിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 24 ഞായറാഴ്ച ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. വികാരി റവ. ഫാ. ജോർജ് എട്ടുപറയിൽ, കൈക്കാരൻമാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ് സെക്രട്ടറി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group